താഷ്‌കെന്റ്- വടക്കന്‍ സൈപ്രസില്‍ ആകാശത്ത് വന്‍ സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് പലവിധ അഭ്യൂഹം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വിമാനമാണോ മിസൈലാണോ തകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവതെ അധികൃതര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചുവരികയാണ്.
സിറിയയില്‍ ഇസ്രായില്‍ നടത്തിയ വ്യാമോക്രമണത്തിനു പിന്നാലെയാണ് വടക്കന്‍ സൈപ്രസില്‍ അജ്ഞാത വസ്തു തീഗോളമായി നിലം പതിച്ചത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച വിമാനമോ മിസൈലോ ആകാമെന്ന് വടക്കന്‍ സൈപ്രസിലെ വിദേശമന്ത്രി കുദ്‌റത്ത് ഒസര്‍സേ പറയുന്നു അവശിഷ്ടങ്ങളില്‍ കാണുന്ന എഴുത്ത് പരിശോധിച്ചാല്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
വടക്കന്‍ സൈപ്രസിലെ കിബ്രിസിനു സമീപമാണ് സംഭവം. വന്‍ അഗ്നിബാധയുടേയും അവശിഷ്ടങ്ങളുടേയും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇസ്രായില്‍ പോര്‍വിമാനങ്ങള്‍ക്കുനേരെ സിറിയ തൊടുത്ത എസ്-200 മിസൈലാണ് തകര്‍ന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






