കൊടും വനത്തിൽ കാണാതായ 73 കാരനെ കണ്ടെത്തി

കാലിഫോർണിയ -കാലിഫോർണിയൻ വനാന്തർഭാഗത്ത് ഒരാഴ്ച മുൻപ് കാണാതായ 73 കാരനെ ജീവനോടെ കണ്ടെത്തി. ഏഞ്ചൽസ് ദേശീയ വനത്തിലെ മൗണ്ട് വാട്ടർമാനിൽ ഹൈക്കിങ്ങിനിറങ്ങിയ യൂജിൻ ജോയെയാണ് കാണാതായത്. 75 പേർ 11 വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ വലിയൊരു രക്ഷാപ്രവർത്തനത്തിലാണ് യൂജിനെ കണ്ടെത്താനായത്. 

ഹൈക്കിങ് ടീമിനൊപ്പം വനത്തിനുള്ളിലേക്ക് പോയ യൂജിൻ ഇടയിൽ വച്ച് വഴി തെറ്റി വനത്തിനുള്ളിൽ പെട്ടു പോകുകയായിരുന്നു. ഇയാളെ  ജീവനോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. 5 ദിവസമായി വെള്ളവും ഭക്ഷണവുമില്ലാതെ തീരെ അവശതയിലായിരുന്നു യൂജിൻ. ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകിയ യൂജിൻറെ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

Latest News