ഒമാനില്‍ നോട്ടുനിരോധം; മാറ്റാന്‍ ഒരു മാസം

മസ്‌കത്ത്- 1995 നവംബര്‍ ഒന്നിന് മുമ്പ് ഇറക്കിയ എല്ലാ നോട്ടുകളും നിരോധിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 1995 നവംബര്‍ ഒന്നിന് ഇറക്കിയ നോട്ടും ഇതില്‍പെടും.
മസ്‌കത്ത് കറന്‍സി അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 1970 ല്‍ ഇറക്കിയ സെയ്ദി റിയാല്‍ (100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍), ഒമാന്‍ കറന്‍സി ബോര്‍ഡിന്റെ നേതൃത്വത്തില്‍ 1972 ല്‍ ഇറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ തുടങ്ങിയവയാണ് അസാധുവാക്കിയ നോട്ടുകള്‍.

 

Latest News