മലയാളി വിദ്യാര്‍ഥിനിക്ക് ചെറുകഥാ സമ്മാനം

ഷാര്‍ജ- ഷാര്‍ജ വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം മലയാളി വിദ്യാര്‍ഥിനിക്ക്. പത്തനംതിട്ട കോഴഞ്ചേരി ഏകോട്ട് വീട്ടില്‍ ഡാനിയല്‍ മാത്യു (വിനയന്‍)-–സ്മിത ദമ്പതികളുടെ മകളും ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ 12–ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അഡോണിയ മറിയം ഡാനിയലിനാണ് സമ്മാനം ലഭിച്ചത്. ഷാര്‍ജ എജുക്കേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മുല്ലയില്‍നിന്ന് അഡോണിയ സമ്മാനം ഏറ്റുവാങ്ങി.
നേരത്തെ ദുബായ് ഇന്റര്‍സ്‌കൂള്‍ മത്സരത്തിലും സാഹിത്യ രചനക്ക് അഡോണിയ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പിതാവ് ഡാനിയല്‍ മാത്യു ദുബായില്‍ ബിസിനസുകാരനും മാതാവ് സ്മിത എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഐ.ടി വിഭാഗം ഉദ്യോഗസ്ഥയുമാണ്.

 

Latest News