Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശമ്പളമില്ലാതെ ആറു മാസം, ഇരുട്ടുമുറിയില്‍ താമസം; രാജേഷിന് തുണയായത് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ദുബായ്- ആറു മാസത്തെ ദുരിത ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ് പി. രാജേഷ് എന്ന ദുബായ് പ്രവാസി. എല്ലാറ്റിനും വഴിയൊരുക്കിയത് കേന്ദ്ര വിദേശസഹമന്ത്രി വി. മുരളീധരന് അയച്ച ട്വിറ്റര്‍ സന്ദേശം.
ജുമൈറയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്ന രാജേഷിന് ആറു മാസമായി ശമ്പളമില്ല. വൈദ്യുതിയില്ലാത്ത മുറിയിലാണ് താമസം കൂട്ടുകാരുടെ സഹായത്തിലാണ് പിടിച്ചുനില്‍ക്കുന്നത്.
കമ്പനിയുടെ ആസ്ഥാനം പൂട്ടിപ്പോയതാണ് രാജേഷിനെ വലച്ചത്. ലേബര്‍ കോടതിയില്‍ പരാതിപ്പെട്ട് അനുകൂല വിധി നേടിയെങ്കിലും കമ്പനി അത് നടപ്പാക്കിയില്ല. ഹതാശനായി എന്തുചെയ്യണമെന്നറിയാതെ അലയുമ്പോഴാണ് പുതുതായി സ്ഥാനമേറ്റ വിദേശസഹമന്ത്രി വി. മുരളീധരന്റെ ഒരു ട്വിറ്റര്‍ സന്ദേശം കാണുന്നത്.
സൗദി അറേബ്യയില്‍ മരിച്ച ഒരു മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ചായിരുന്നു ഇത്. ഈ സന്ദേശത്തിന്റെ അടിയില്‍ പ്രതികരണമായി തന്റെ ദൈന്യാവസ്ഥ വിവരിച്ച് രാജേഷ് ഇങ്ങനെ ഒരു കുറിപ്പിട്ടു.

"Sr iam dubai my company close. 6 mounts no salary for Mount's no electricity in room. I want to go India please help me 0526292060."

കുറിപ്പ് കണ്ട മന്ത്രി ഉടന്‍ അത് ദുബായ് കോണ്‍സുലേറ്റിന് റീഡയറക്ട് ചെയ്യുകയായിരുന്നു. കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി രാജേഷിനെ കണ്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഏതാനും ദിവസത്തിനകം രാജേഷിന് നാട്ടിലേക്ക് മടങ്ങാമെന്നും ടിക്കറ്റ് ശരിയായിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
നേരത്തെ പലര്‍ക്കും സഹായമഭ്യര്‍ഥിച്ച് രാജേഷ് ട്വിറ്റര്‍ സന്ദേശമയച്ചിരുന്നു. എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ല. 14000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനായിരുന്നു കോടതി വിധി. അതും കിട്ടിയില്ല.
തന്നെപ്പോലെ പ്രശ്‌നത്തില്‍പെട്ടവരില്‍ രണ്ട് മലയാളികള്‍ അടക്കം ആറുപേര്‍ കൂടിയുണ്ടെന്ന് രാജേഷ് പറഞ്ഞു. രണ്ട് പേര്‍ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ബാക്കിയുള്ളവരുടെ പാസ്‌പോര്‍ട്ടും മറ്റും കമ്പനിയിലാണ്. ഇത് മടക്കിക്കിട്ടിയിട്ടില്ല. ശമ്പള കുടിശ്ശിക കിട്ടാനുള്ള കാത്തിരിപ്പായിരുന്നു. ഇനി പണം കിട്ടിയില്ലെങ്കിലും വേണ്ട, നാട്ടിലെത്തിയാല്‍ മതി. അത്രയേറെ താന്‍ അനുഭവിച്ചുവെന്നും രാജേഷ് പറഞ്ഞു.

 

Latest News