പുകവലിക്കാര്‍ ജാഗ്രതൈ, കുവൈത്തില്‍ പരിശോധന ഊര്‍ജിതം

കുവൈത്ത് സിറ്റി- പുകവലി വ്യാപകമായതോടെ പൊതു സ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാന്‍ നീതിന്യായ മന്ത്രാലയം. പരിസ്ഥിതി പോലീസിന്റെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രാലയം പി.ആര്‍ വിഭാഗം ഡയറക്ടര്‍ ഹനാദി അല്‍ ഹുമൈദി പറഞ്ഞു.
നിരോധിത മേഖലയിലും പുകവലി തുടരുന്നുവെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി. പുകവലിക്ക് പിടികൂടുന്നവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കും. കൂടാതെ ബോധവത്കരണം ശക്തിപ്പെടുത്താനും നിരോധിത മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താനും തീരുമാനമുണ്ട്.  

 

Latest News