ഭീമന്‍ ഓഫ്‌ഷോര്‍ ഓയില്‍ പ്ലാറ്റ്‌ഫോം അബുദാബിയില്‍

അബുദാബി- ലോകത്തെ ഏറ്റവും വലിയ ഓഫ്‌ഷോര്‍ ഓയില്‍ പ്ലാറ്റ് ഫോം അബുദാബിയില്‍. നാഷനല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍പിസിസി) നിര്‍മിച്ച പദ്ധതി അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യ ാന്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ, വ്യവസായ രംഗത്ത് ദേശീയ മാതൃകയാകാന്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രകടനം സഹായിച്ചതായി ശൈഖ് ഹസ്സ പറഞ്ഞു. എഫ്.എന്‍.സി മന്ത്രി അഹ്മദ് ജുമാ അല്‍ സാബി, ഊര്‍ജ വ്യവസായ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇ, സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബര്‍, എന്‍.പി.സി.സി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റാഷിദ് അല്‍ ഹമേലി, സി.ഇ.ഒ അഹമദ് അല്‍ ദാഹിരി എന്നിവരും പങ്കെടുത്തു.

 

Latest News