Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന് പുതിയ ഭാരവാഹികൾ

ജിദ്ദ- ഈരാറ്റുപേട്ടയിൽ നിന്നുള്ള ഗൾഫ് പ്രവാസികളുടെ കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ(ഇ. ജി.എ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 36 അംഗ സെൻട്രൽ എക്‌സിക്യൂട്ടീവ് അടക്കം സംഘടനയുടെ അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് ഓൺലൈൻ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്തത്. 
പ്രസിഡന്റ്: താഹ വലിയവീട്ടിൽ (ഖത്തർ), ജനറൽ സെക്രട്ടറി: മുഹമ്മദ് ഷിബിലി (കുവൈത്ത്), ജോയിന്റ് സെക്രട്ടറി: ഹബീബ് മുഹമ്മദ് (ഖത്തർ), ട്രഷറർ: നിസായി കാരക്കാട് (ഒമാൻ), വൈസ് പ്രസിഡന്റുമാർ: ഷബീസ് പാലയംപറമ്പിൽ (ജിദ്ദ), അജ്മൽ ഖാൻ (യു.എ.ഇ), സെക്രട്ടറിമാർ: സഹിൽ സലിം (യു.എ.ഇ), ഷിഹാബ് കെ.എം (ദമാം), ഇബ്രാഹിം കാമ്പസ് (റിയാദ്), നവാസ് (ബഹ്‌റൈൻ). 
തെരഞ്ഞെടുപ്പിന് യൂസുഫ് കറുകാഞ്ചേരിൽ, ഹക്കീം പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു. ഷാഹിദ് ചാലിപറമ്പ്, ഷമീർ മണക്കാട്ട് എന്നിവർ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. 
പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് രണ്ട് വർഷം മുമ്പ് രൂപീകരിച്ച ഇ.ജി.എക്ക് കുറഞ്ഞ കാലയളവിനുള്ളിൽ അഭിമാനാർഹമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായെന്ന് ഭാരവാഹികൾ പറഞ്ഞു. ചികിത്സാ സഹായങ്ങൾ, പ്രവാസികൾക്ക് അടിയന്തര സാമ്പത്തിക സഹായം തുടങ്ങിയവക്ക് പുറമെ സ്‌പോൺസർഷിപ്പ് സംബന്ധമായ പ്രതിസന്ധിയിലകപ്പെട്ട ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രവാസികൾക്ക് നിയമ, സാമ്പത്തിക സഹായങ്ങൾ എന്നിങ്ങനെ ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഘടനക്ക് ഇടപെടാൻ സാധിച്ചു. 
കടുത്ത കുടിവെള്ള ക്ഷാമം നേരിട്ട അവസരത്തിൽ ജല വിതരണം, ഭവന നിർമാണം, റമദാൻ റിലീഫ് കിറ്റ് വിതരണം, നാടൊന്നാകെ നടത്തിയ ആംബുലൻസ് ഫണ്ട് ശേഖരണം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇ.ജി.എയുടെ സഹകരണം ശ്രദ്ധേയമായിരുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. തുടർ വർഷങ്ങളിൽ ജീവകാരുണ്യ രംഗത്ത് പുതിയ മേഖലകളിലേക്കു ചുവടു വെക്കാനുള്ള തീരുമാനത്തിലാണ് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള ഇ.ജി.എ.


 

Latest News