Sorry, you need to enable JavaScript to visit this website.

ഖിദ്ദിയ്യ: സൗദി സംസ്‌കൃതി പൂത്തുലയുന്ന സ്വപ്‌ന നഗരം 

ഖിദ്ദിയ്യ പദ്ധതിയുടെ രൂപരേ
ഖിദ്ദിയ്യ പദ്ധതിയുടെ രൂപരേ

സൗദി അറേബ്യയുടെ ഏറ്റവും വലിയ കലാകായിക, വിനോദ, ടൂറിസം പദ്ധതിയായ ഖിദ്ദിയ്യയുടെ മാസ്റ്റർ പ്ലാൻ ഈയിടെ പുറത്തിറക്കി. മേഖല ഇന്നു വരെ കണ്ടിട്ടില്ലാത്തതും ആഴ്ചയിൽ ഏഴു ദിസവും 24 മണിക്കൂറും വിനോദ വിസ്മയങ്ങൾ കാഴ്ച വെയ്ക്കുന്നതുമായ ലോകോത്തര പദ്ധതി ഖിദ്ദിയ ഇൻവെസ്റ്റ് കമ്പനിയാണ് യാഥാർഥ്യമാക്കുക. വിഷൻ 2030 ന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ ബൃഹത്തായ രൂപരേഖയും പുറത്തിറക്കി.
പ്രകൃതിക്കും സൗദിയുടെ തനത് സംസ്‌കാരത്തിനും പൈതൃകത്തിനും കോട്ടം തട്ടാത്ത വിധമുള്ള മാസ്റ്റർ പ്ലാൻ ഡെൻമാർക്ക് ആസ്ഥാനമായുള്ള ജാർക്കെ ഇഗ്ലസ് ഗ്രൂപ്പ് ആണ് തയാറാക്കിയത്. റിയാദിൽനിന്നും 45 കിലോമീറ്റർ അകലെ 334 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തായിരിക്കും പദ്ധതി നടപ്പാക്കുക. ഇവിടത്തെ 30 ശതമാനം ഭൂമിയും തനിമയോടെ സംരക്ഷിക്കും. ആഗോള നിലവാരത്തിൽ സമാനതകളില്ലാത്ത വിനോദമാണ് ഖിദ്ദിയ്യയിലൂടെ ഒരുക്കുന്നതെന്ന് ഖിദ്ദിയ ഉപദേശക സമിതി ചെയർമാൻ ബോബ് വാർഡ് പറഞ്ഞു.


കലാകായിക രംഗത്ത് സൗദിയുടെ മുദ്രയായി മാറാനിരിക്കുന്ന ഖിദ്ദിയ്യ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ്. ആദ്യ ഘട്ടം 2022 ലും അവസാന ഘട്ടം 2035 ലും പൂർത്തിയാക്കാനാണ് പദ്ധതി. ഇതിലൂടെ 57,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കും. 2035 ൽ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമായി മാറും.  പ്രാദേശിക, മേഖലാ, രാജ്യാന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ ലോക ടൂറിസ ഭൂപടത്തിൽ സൗദിയുടെ സ്ഥാനം ഉയരും. ഇതോടൊപ്പം വിദേശനാണ്യ വരുമാനത്തിൽ വൻ നേട്ടമുണ്ടാക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

 


 

Latest News