റിയാദ്- റിയാദ് മെട്രോ പാലം നിർമാണത്തിന്റെ ഭാഗമായി എക്സിറ്റ് നാലിൽ കിംഗ് ഫഹദ് റോഡ് 11 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. ഇന്ന് പുലർച്ചെ മൂന്നു മുതൽ എട്ടു വരെയുള്ള സമയത്താണ് അടച്ചിടുകയെന്ന് റിയാദ് ട്രാഫിക് വിഭാഗം അറിയിച്ചു.
തെക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് വടക്കൻ റിംഗ് റോഡ് (എക്സിറ്റ് 4) വഴി പോകുന്നവരും വടക്കൻ റിംഗ് റോഡ് വഴി കിംഗ് ഫഹദ് റോഡിലേക്ക് പ്രവേശിക്കുന്നവരും ബദൽ റോഡുകൾ ഉപയോഗിക്കണം. കിംഗ് അബ്ദുൽ അസീസ് റോഡ്, അമീർ തുർക്കി റോഡ്, സൽബൂഖ് റോഡ്, തഖസ്സുസി റോഡ് എന്നിവയാണ് ബദൽ റോഡുകൾ.






