യു.എ.ഇയില്‍ വാഹനാപകടങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അബുദാബി- യു.എ.ഇയില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സുഖം പ്രാപിക്കുന്നു. ബുധനാഴ്ചയാണ് സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പെട്ട് ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്.
അല്‍ റീം ഐലന്‍ഡില്‍ യൂനിയന്‍ ബാങ്കിന് സമീപമായിരുന്നു ആദ്യ അപകടം. മറ്റൊരു വാഹനവുമായി ബസ് കൂട്ടിയിട്ട് ആറ് പേര്‍ക്കാണ് പരിക്കേറ്റത്. അല്‍ റഹ ബീച്ചിലാണ് മറ്റൊരു സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ പരിക്കേറ്റത്. കാറുമായി സ്‌കൂള്‍ ബസ് കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരേയും ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് പ്രവേശിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായും ആശങ്കക്ക് വകയില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹാമിദ് പറഞ്ഞു.

 

Latest News