ദുബായ്- പെരുന്നാള്‍ അവധിക്കാലത്ത് ഒമാനില്‍നിന്ന് വന്ന ബസ് അപകടത്തില്‍പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ സലാഹ് ബു ഫറൂഷ അല്‍ പെലാസി ആവശ്യപ്പെട്ടു. ഏഴ് മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം െ്രെഡവറുടെ പിഴവാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ഓടിക്കുകയും സൂചനാ ബോര്‍ഡ് പിന്തുടരാതിരിക്കുകയും ചെയ്തു.
ജൂണ്‍ ആറിന് ഒമാനില്‍നിന്ന് ദുബായിലേക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അല്‍ റാഷിദിയ്യ എക്‌സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണില്‍ ഇടിച്ചായിരുന്നു അപകടം.ഒമാന്‍ സ്വദേശിയും 53 കാരനുമായ ബസ് െ്രെഡവര്‍ വിചാരണ നേരിടുകയാണ്.

	
	




