18 വയസ്സ് കഴിഞ്ഞ ആശ്രിതര്‍ക്ക് വിസ നല്‍കി യു.എ.ഇ

അബുദാബി- പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള, ഹൈസ്‌കൂള്‍, സര്‍വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു വര്‍ഷത്തെ പുതുക്കാവുന്ന വിസ അനുവദിച്ചു തുടങ്ങിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ് അറിയിച്ചു.
ഗ്രാജ്വേഷന്‍ തീയതി അല്ലെങ്കില്‍ 18 വയസ്സ് ഏതാണോ ആദ്യം വരുന്നത് അതനുസരിച്ച് വേണം ഈ വിസക്ക് അപേക്ഷിക്കാനന്ന് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിച്ച് ഈ വിസ പ്രയോജനപ്പെടുത്താന്‍ ഡയറക്ടര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റശീദി രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.
ആണ്‍മക്കള്‍ക്ക് സ്‌പോണ്‍സറെ തേടി നടക്കേണ്ടതില്ലെന്നും 100 ദിര്‍ഹം നല്‍കി അവര്‍ക്ക് വിസ പുതുക്കുകയോ പുതിയ വിസ എടുക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
 

 

Latest News