ബിനോയിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്; ജാമ്യ ഹരജി നാളെ

മുംബൈ- ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ ബിഹാര്‍ യുവതിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് അറിയിച്ചു. കേരളത്തില്‍ അന്വേഷണം നടത്തിയെങ്കിലും ബിനോയിയെ കണ്ടെത്താന്‍ മുംബൈ പോലീസിന് കഴിഞ്ഞിരുന്നില്ല. ബിനോയ് മുംബൈ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മാറ്റിവെച്ച ജാമ്യ ഹരജി വ്യാഴം ഉച്ച കഴിഞ്ഞാണ് പരിഗണിക്കുന്നത്.

 

Latest News