ദോഹയില്‍ വാഹനാപകടം; പേരാമ്പ്ര സ്വദേശി മരിച്ചു

ദോഹ- ഖത്തറില്‍ അല്‍കീസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ്(27) മരിച്ചത്.

അല്‍കീസയില്‍നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ ഇദ്ദേഹത്തിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സഹോദരി ഭര്‍ത്താവ് നസീറിനെ ഗുരുതര പരിക്കുകളോടെ ഹമദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

പന്തീരിക്കരയിലെ അബ്ദുവിന്റെയും ജമീലയുടെയും മകനാണ് മരിച്ച ജുനൈസ്. സഹോദരങ്ങള്‍: ഫെബിന, ജുമാന.
ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബുധന്‍ രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

 

Latest News