പരിയാരം - ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തൃക്കരിപ്പൂര്‍ സ്വദേശി കണ്ണോക്കാരത്തി മുനീറിനെ(42)യാണ് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.
പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട പിലാത്തറ സ്വദേശിനിയായ 13 കാരിയെയാണ് പ്രതി പീഡിപ്പിച്ചത്. പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണ്. വയറു വേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയല്‍ കൊണ്ടുപോയെപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഡോക്ടര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തു വന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തൃക്കരിപ്പൂര്‍ സ്വദേശിയായ മുനീര്‍ പിലാത്തറയിലാണ് താമസം. ഇവിടെ വാഴയില വില്‍പ്പനക്കരനായി ജോലി ചെയ്യുകയായിരുന്നു. പ്രതിയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനക്കു വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.