ദുബായ്- ലോക രാജ്യങ്ങളുടെ മികവില്‍ യു.എ.ഇ പതിനാറാം സ്ഥാനത്ത്. 75 രാജ്യങ്ങളുടെ പട്ടികയിലാണ് യു.എ.ഇക്ക് ഈ സ്ഥാനം. അതേസയം, അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്താണ്.
ഫ്യൂച്ചര്‍ ബ്രാന്‍ഡ് കണ്‍ട്രി ഇന്‍ഡക്‌സ് 2019 റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്. ആഹ്ലാദ വാര്‍ത്ത രാജ്യത്തെ അറിയിച്ചത് യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്.
സന്ദര്‍ശകരുടെ എണ്ണം, താമസ സൗകര്യങ്ങള്‍, നിക്ഷേപം, സ്ഥിരത എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഗ്ലോബല്‍ കണ്‍ട്രി ഇന്‍ഡക്‌സ് തയാറാക്കുന്നത്. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. നോര്‍വേ, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ഫിന്‍ലാന്റ് എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.






