Sorry, you need to enable JavaScript to visit this website.

കേരളത്തിലും ആക്രമണം തുടങ്ങി; പശുക്കളേയും പണവും കവര്‍ന്നു, രണ്ടു പേര്‍ ആശുപത്രിയില്‍

കാസര്‍കോട്-പശുക്കടത്ത് ആരോപിച്ച് െ്രെഡവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അര ലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി. അക്രമത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട െ്രെഡവറും സഹായിയും പറഞ്ഞു.

അക്രമത്തിനിരയായ കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്താണ് സംഭവം. പുത്തൂര്‍ കെദിലയില്‍ നിന്ന് മൂന്ന് പശുക്കളെ വളര്‍ത്താനായി പിക്കപ്പ് വാനില്‍ ബന്തിയോട്ടേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു.

പുത്തൂരിലെ ഇസ്മായില്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ ഏല്‍പിക്കാന്‍ ഇസ്മാഈല്‍ 50,000 രൂപ കൈമാറിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് കാറിലെത്തിയ ഏഴംഗ സംഘം പിക്കപ്പില്‍നിന്ന് ഇറങ്ങിയ ഉടനെ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ചതെന്ന് ഹംസയും അല്‍ത്താഫും പറഞ്ഞു.

ആക്രമിച്ച ശേഷം പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടു പോകുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്‌സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനിരയായവരില്‍നിന്ന് പോലീസ് മൊഴിയെടുത്തു. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു.

 

Latest News