Sorry, you need to enable JavaScript to visit this website.

കാമുകന്‍ പിണങ്ങി; പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി, നട്ടെല്ല് പൊട്ടി

ഇടുക്കി- സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. മുരിക്കാശേരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരിയാണ് മൂന്നാം നിലയില്‍നിന്ന് ചാടിയത്.
പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് പോലിസ് നല്‍കുന്ന വിവരം. രണ്ട് ദിവസമായി കുട്ടി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടിയെ ഉപദേശിച്ചു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ശ്രമം. കാമുകന്‍ പിണക്കത്തിലാണെന്നും തനിക്ക് ജീവിതം മടുത്തുവെന്നും കുട്ടി പറഞ്ഞതായാണ് വിവരം. രണ്ട് ദിവസം മുമ്പ് കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

താഴെ വീണ കുട്ടിയെ സ്‌കൂള്‍ അധികൃതരും പോലിസും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ആദ്യം എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടിക്ക് നട്ടെല്ലിന്  പൊട്ടലുണ്ട്. തലയില്‍ രക്തസ്രാവം ഉള്ളതിനാല്‍ നിലവില്‍ ഐസിയുവിലാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയ നടത്തും. രക്ത സ്രാവം കുറഞ്ഞാല്‍ പ്രശ്നമില്ലെന്നും നിലവില്‍ ആരോഗ്യനില ആശാവഹമല്ലെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കുട്ടിയുടെ അമ്മയുടെ മൊഴി എടുത്ത ശേഷം സംഭവത്തില്‍ മുരിക്കാശേരി പോലിസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രണയം നടിച്ച് കബളിപ്പിച്ചതിനാണ് കേസെടുത്തതെന്ന് എസ്.ഐ ഏണസ്റ്റ് ജോണ്‍സണ്‍ പറഞ്ഞു. അതേ സമയം ഈ യുവാവിനെ കുറിച്ച് പോലിസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

 

 

Latest News