ചൈനീസ് ഭക്ഷണം കഴിക്കാന്‍ പാടുപെടുന്ന ഇന്ദ്രന്‍സ്; വൈറലായി വീഡിയോ

ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോയ നടന്‍ ഇന്ദ്രന്‍സ് ചൈനീസ് ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ചോപ്സ്റ്റിക് ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ അത് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പഠിക്കുന്ന വീഡിയോയാണ് ഇന്ദ്രന്‍സ് തന്നെ പോസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരനാണ് ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്നത്.  എത്ര ശ്രമിച്ചിട്ടും ചോപ്സ്റ്റിക് കൈയില്‍ പിടിക്കാന്‍ ഇന്ദ്രന്‍സിന് കഴിയുന്നില്ല.
'പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കില്‍ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാന്‍ പറഞ്ഞേനെ' എന്ന ക്യാപ്ഷനോട് കൂടിയാണ് ഇന്ദ്രന്‍സ് വീഡിയോ പുറത്ത് വിട്ടത്.
ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തിലെത്തുന്ന വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്‌ഹോയ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത പതിനാല് ചിത്രങ്ങളില്‍ ഒന്ന് വെയില്‍ മരങ്ങള്‍ ആയിരുന്നു. ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റായി വെയില്‍ മരങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

Latest News