Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാരിക്കും ജാക്കറ്റിനും പിന്നാലെ ഇതാ 'മോഡി മാങ്ങ'കളും

 ലക്‌നൗ - നരേന്ദ്ര മോഡിയുടെ പേരിൽ പുതിയ ഇനം മാങ്ങകൾ. ലക്‌നോവിൽ നടന്ന മാമ്പഴഫെസ്റ്റിവലിലാണ് പ്രധാനമന്ത്രിയുടെ പേരിൽ പുതിയ മാങ്ങകൾ പ്രദർശനത്തിന് വച്ചത്. 

ദശാരി, ഹോസ്നഹര, മല്ലിക, ടോമി അറ്റ്കിൻസ്, കേസർ, ലാംഗ്ഡ തുടങ്ങീ പ്രശസ്തമായ 700 ഓളം മാമ്പഴങ്ങളുടെ ഇടയിലാണ്  450 ഗ്രാം ഭാരമുള്ള  മോഡി മാമ്പഴം ശ്രദ്ധയാകർഷിച്ചത്. 

Image result for modi mango

മോഡിജിയെ പോലെ 'മോഡി മാമ്പഴവും' ജനശ്രദ്ധ നേടാൻ മിടുക്കനാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ 56 ഇഞ്ച് നെഞ്ച് പോലെയാണ് ഈ മാങ്ങയുടെ വലിപ്പവും . അതിനാലാണ് ഇതിന് മോഡി  മാമ്പഴം എന്ന് പേരിട്ടത്- മാമ്പഴ സമിതി ജനറൽ സെക്രട്ടറി ഉപേന്ദ്ര കുമാർ സിങ് പറഞ്ഞു.

മാങ്ങയുടെ പേര് രേഖപ്പെടുത്തി പേറ്റന്റ് എടുക്കുമെന്നും സിങ് അറിയിച്ചു.

നടൻ അക്ഷയ് കുമാറിന് നൽകിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി മാമ്പഴങ്ങളോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഉത്തർ പ്രദേശ് സർക്കാരിനൊപ്പം   ഹോർട്ടികൾച്ചർ, ഫുഡ് പ്രോസസ്സിംഗ്, ടൂറിസം വകുപ്പുകൾ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

Latest News