അതെ, അത് അമിതാഭ് ബച്ചൻ തന്നെയാണ് 

ന്യൂദൽഹി - അമിതാഭ് ബച്ചന്റെ ഛായയുള്ള ആളാണ് ചിത്രത്തിലെന്നു  കരുതിയോ..? എന്നാൽ സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെയാണിത്.  ഷൂജിത് സർക്കാരിന്റെ 'ഗുലാബോ സിതാബോ' എന്ന പുതിയ ചിത്രത്തിന് വേണ്ടി 'ബിഗ് ബി'  ചെയ്യുന്ന കഥാപാത്രത്തിൻറെ രൂപം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിചിത്ര സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ അവതരിപ്പിക്കുന്നത്. കട്ടിക്കണ്ണടയും വളഞ്ഞ മൂക്കും നീണ്ട താടിയുമൊക്കെയായി ഇതുവരെയില്ലാത്ത വ്യത്യസ്ത ലുക്കിലാണ് ബച്ചൻ. 

സിനിമ നിരൂപകനും ഫിലിം ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശ് ആണ് ബച്ചന്റെ പുതിയ കഥാപാത്രത്തിൻറെ സെറ്റിൽ നിന്നുള്ള ലുക്ക് ട്വീറ്റ് ചെയ്തത്.

റോണി ലാഹിരി നിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ, ആയുഷ്മാൻ ഖുറാനയാണ് നായകൻ. ലക്‌നൗവിൽ ചിത്രീകരണം നടക്കുന്ന ചിത്രത്തെ കുറിച്ച് ബച്ചനും ട്വീറ്റ് ചെയ്തിരുന്നു.

2015 ൽ പുറത്തിറങ്ങിയ 'പികു' ആൺ ഷൂജിത് സർക്കാരും ബച്ചനും ഇതിനു മുൻപ് ഒരുമിച്ച ചിത്രം. ഈ വർഷം നവംബറിൽ റിലീസ് ചെയ്യുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അടുത്ത വർഷം ഏപ്രിൽ 24 ലേക്ക് പിന്നീട് മാറ്റി. 

Latest News