കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ റെയഡ്, ഫോണുകളും ആയുധങ്ങളും പിടിച്ചു

തിരുവനന്തപുരം- കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടികൂടി. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, കഞ്ചാവ്എന്നിവയടക്കം നിരവധി വസ്തുക്കളാണ് പിടികൂടിയത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ റെയ്ഡ്.

വിയ്യൂരില്‍ ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളടക്കം നാല് ഫോണുകള്‍ പിടിച്ചെടുത്തു. ഷാഫിയില്‍ നിന്ന് നേരത്തെയും മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.
2014 ലില്‍ കോഴിക്കോട് ജില്ലാ ജയില്‍ കഴിയുമ്പോഴും 2017 ല്‍ വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോഴുമാണ് ഫോണ്‍ പിടിച്ചെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്.

 

Latest News