ഇമാന്‍ ഇരുന്നു തുടങ്ങി; ഈദിനുശേഷം വീണ്ടും ശസ്ത്രക്രിയ

 അബുദാബി- ലോകത്തെ ഭാരമേറിയ വനിത  ഇമാൻ അബ്​ദുൽ ആത്തി സ്വയം ഇരുന്നു തുടങ്ങിയെന്നും  ഭക്ഷണം കഴിക്കുന്നുണ്ടെന്നും   അബുദാബി ബുർജീൽ ആശുപത്രി അധികൃതർ അറിയിച്ചു. 
ഭക്ഷണം നൽകുന്നതിനായി മൂക്കില്‍ ഘടിപ്പിച്ചിരുന്ന കുഴൽ നീക്കിയിട്ടുണ്ട്.  മരുന്നുകൾ നേരിട്ട്​ കഴിച്ചു തുടങ്ങിയതായും ബുർജീൽ സി.എം.ഒ ഡോ. യാസീൻ അൽ ഷഹാത്​ അറിയിച്ചു. ഇമാന്​ ഇപ്പോൾ കൂടുതൽ നേരം വീൽ ചെയറിൽ ഇരിക്കാൻ കഴിയുന്നുണ്ട്​. ഏറെ കാലം ഒരേ കിടപ്പു മൂലം ദേഹത്തുണ്ടായ ശയ്യാ വൃണങ്ങൾ ഉണങ്ങിത്തുടങ്ങി. ഈദിനു​ ശേഷം ശസ്​ത്രക്രിയകൾ നടത്തും. ശബ്​ദത്തിന്​ വ്യക്​തത വന്നതായും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്​ടർ പറഞ്ഞു.  മുംബൈയില്‍ ചികിത്സ തേടിയിരുന്ന ഈജിപ്​ത്​ സ്വദേശിനിയായ ഇമാനെ പരാതികളെ തുടർന്നാണ് അബുദാബിയിലേക്ക് കൊണ്ടുവന്നത്. . കഴിഞ്ഞ മാസം നാലിനാണ്​ ബുർജീല്‍ ആശുപത്രിയിലെത്തിച്ചത്​.

Latest News