നിനയ്ക്കാത്ത മഴയിൽ കുതിർന്ന് യു.എ.ഇ, ജാഗ്രത പാലിക്കാൻ നിർദേശം 

ദുബായ് -  49 ഡിഗ്രി ചൂടിൽ വിയർത്ത യു.എ.എയിൽ ആശ്വാസമായി മഴ. വെള്ളിയാഴ്ച  ഉച്ചയോടു കൂടി  യു. എ.എയുടെ വിവിധ ഭാഗങ്ങളിൽ കാറ്റോടു കൂടിയ മഴ പ്രകടമായി. 

A low-pressure system is bringing cooler temperatures, high winds and rain. Victor Besa / The National

ഷാർജയിലെ അൽ മദാം, നസ്വാ പ്രദേശങ്ങളാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) ൽ നിന്നുള്ള ട്വീറ്റുകൾ പറയുന്നു.
അൽ ഐനിലും കനത്ത മഴ പ്രകടമായി. ബുറൈമിയിലെ ഒമാനി അതിർത്തിക്കപ്പുറത്തുള്ള വാദികളിൽ വെള്ളപ്പൊക്കം ദൃശ്യമായിരുന്നു. 

തീവ്ര കാലാവസ്ഥ നിരീക്ഷിക്കുന്നതിനായി  സ്ഥാപിച്ചിരിക്കുന്ന  സ്‌റ്റോം സെൻററിലെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുചെയ്‌ത വീഡിയോയിൽ,  കനത്ത മഴയും കാറ്റും കാണിക്കുന്നു.മഴയ്ക്ക് ശേഷം അടുത്ത ആഴ്ച മുതൽ യു.എ.എയിൽ കടുത്ത ചൂടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

1000 മീറ്ററിനുള്ളിലേക്ക് ദൃശ്യപരത കുറഞ്ഞതിനാൽ ജാഗ്രത പാലിക്കണമെന്ന് എൻ.സി.എം നിർദേശം നൽകി. 

Latest News