ലണ്ടൻ- പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് നേരെ കാർ പാഞ്ഞുകയറി ആറു പേർക്ക് പരിക്കേറ്റു. ലണ്ടനിലെ ന്യൂകാസിൽ പട്ടണത്തിലാണ് സംഭവം. ന്യൂകാസിലിലെ വെസ്റ്റ് ഗേറ്റ് സ്പോർട്സ് സെന്ററിന് പുറത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റ എട്ടുവയസുകാരന്റെ നില ഗുരുതരമാണ്. കാറോടിച്ച 42-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 9.14നാണ് സംഭവം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർക്ക് നേരെ കാർ പാഞ്ഞുകയറിയാണ് അപകടമുണ്ടായതെന്ന് നോർത്തുംബ്രിയ പോലീസ് വക്താവ് അറിയിച്ചു.






