Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇ പ്രവാസികള്‍ക്ക് 18 കഴിഞ്ഞ വിദ്യാര്‍ഥികളുടെ വിസ പുതുക്കാം

അബുദാബി - യു.എ.ഇയിലെ പ്രവാസികള്‍ക്ക് 18 വയസുള്ള ആശ്രിതരുടെ  വിസകൾ ഇനി മുതൽ പുതുക്കി നൽകും. സെക്കണ്ടറി സ്‌കൂളിലായാലും യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം നടത്തുന്നവരായാലും വിസകൾ  തുടർച്ചയായി രണ്ടു വർഷത്തേയ്ക്ക് പുതുക്കി നൽകുമെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ബുധനാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു. 

റെസിഡൻസ് പെർമിറ്റിന് ഒരു വർഷത്തെ സാധുതയാണ് ഉണ്ടാകുക. ഒരു വർഷത്തിന് ശേഷം വീണ്ടും ഒരു വർഷത്തേക്ക് കൂടി സാധുത നീട്ടാൻ  അപേക്ഷിക്കാവുന്നതാണ്. 

സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയായതോ  യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയവരോ  18 വയസ്സ് തികഞ്ഞവരോ ആയ ആശ്രിതർക്ക് ഈ ആനുകൂല്യം ലഭിക്കും.

ദീർഘകാല റെസിഡൻസി നിയമപ്രകാരം, മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന  വിദ്യാർത്ഥികൾക്ക്  5 വർഷം വരെ റെസിഡൻസി വിസ നീട്ടാനുള്ള  അർഹതയുണ്ട്ണ്ടായിരിക്കും. 

അപേക്ഷകർക്ക് എല്ലാ റെസിഡൻസി, നാച്ചുറലൈസേഷൻ ഓഫീസുകൾ വഴിയോ സർക്കാർ അംഗീകാരമുള്ള മറ്റ് ഔട്ട്ലറ്റുകൾ വഴിയോ റെസിഡൻസി പെർമിറ്റിനായോ ഒരു വർഷത്തേക്ക് പുതുക്കുന്നതിനായോ അപേക്ഷിക്കാം. 100 ദിർഹമാണ് ഫീസ്. 

നിബന്ധനകൾ

സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മകൻ/മകൾ  പഠിച്ച യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവരങ്ങൾ, യുഎഇയ്ക്കകത്തോ പുറത്തോ എന്നുള്ള വിവരങ്ങൾ എന്നിവ കൃത്യമായി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചു കൊണ്ട് യു.എ.എയിൽ സ്ഥിര താമസ വിസയുള്ളവർക്ക് അപേക്ഷിക്കാം. 

ടൂറിസ്റ്റ് വിസ ഫീസ് 

കൂടാതെ, മാതാപിതാക്കൾക്കൊപ്പം യുഎഇയിലേക്ക് പോകുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടൂറിസ്റ്റ് വിസ ഫീസൊന്നും ഈടാക്കില്ലെന്ന് അതോറിറ്റി അറിയിച്ചു. മാതാപിതാക്കളുടെ വിസയുടെ ദൈർഘ്യത്തെ കണക്കിലെടുക്കാതെ,  അവർക്കൊപ്പം വരുന്ന 18 വയസ്സിന് താഴെയുള്ളവർക്ക് ഈ സൗകര്യം ലഭ്യമായിരിക്കും. 

വിനോദസഞ്ചാരികൾക്ക് അനുവദിച്ച ഇളവുകളും അവ എങ്ങനെ നേടാം എന്നതും അറിയിക്കുന്നതിനായി അടുത്തയാഴ്ച മുതൽ കാമ്പെയിൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ടൂറിസം ഏജൻസികൾ, ദേശീയ വാഹനങ്ങൾ, ടൂറിസം ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിലൂടെ ലഘുലേഖകൾ വിതരണം ചെയ്യും.

യു.എ.ഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ രാജ്യങ്ങളിലെ അംഗീകൃത ട്രാവൽ, ടൂറിസം ഓഫീസുകൾ വഴിയും യുഎഇ ദേശീയ വിമാനക്കമ്പനികളുടെ (എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ) ഓഫീസുകൾ വഴിയും ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്നും അതോറിറ്റി അറിയിച്ചു. 

Latest News