പോലീസുകാരിയെ തീയിട്ടു കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

ആലപ്പുഴ- മാവേലിക്കര വള്ളികുന്നത്തു സിവില്‍ പോലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.

വൈകിട്ട് ആറുമണിയോടെയാണ് മരണം സ്ഥിരീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റിരുന്ന ഇയാളുടെ ഹൃദയമിടിപ്പു കുറഞ്ഞു തുടങ്ങിയെന്നു കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി അജാസിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെ്‌യതിരുന്നു.

 

Latest News