സൗദിയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു

ജിദ്ദ, യാമ്പു എക്‌സ്പ്രസ്‌വേയില്‍ ടിപ്പറുമായി കൂട്ടിയിടിച്ച് കത്തിനശിച്ച ഇന്ധന ടാങ്കര്‍.

ജിദ്ദ - ജിദ്ദ-യാമ്പു എക്‌സ്പ്രസ്‌വേയില്‍ അപകടത്തില്‍ പെട്ട ഇന്ധന ടാങ്കറിന് തീ പിടിച്ച്  ഡ്രൈവര്‍ മരിച്ചു.  എക്‌സ്പ്രസ്‌വേയില്‍ അല്‍റായിസിലാണ് അപകടം. ടിപ്പറുമായി കൂട്ടിയിടിച്ച ഇന്ധന ടാങ്കറില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചതായി മദീന പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹനി പറഞ്ഞു.


 

 

Latest News