ബദൗണ്‍- ബലാത്സംഗത്തിനിരയായ യുവതി പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ദത്താഗഞ്ച് പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് 24 കാരി ആത്മഹത്യ ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ അമൃത് ലാലിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
പരാതിക്കാധാരമായ സംഭവം തെലങ്കാനയിലെ സെക്കന്തരാബാദിലായതിനാലാണ്
യു.പിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് സീനിയര്‍ പോലീസ് സൂപണ്ട് അശോക് കുമാര്‍ ത്രിപാഠി പറഞ്ഞു. താന്‍ ജീവിക്കുന്നത് യു.പിയിലായതിനാല്‍ കേസ് ഇവിടെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവതി ദത്താഗഞ്ച് പോലീസിനോട് പറഞ്ഞത്.
തന്റെ ആവശ്യം പോലീസ് അംഗീകരിച്ചില്ലെന്ന കുറിപ്പെഴുതി വെച്ചശേഷമാണ് യുവതി തൂങ്ങിമരിച്ചത്. രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസം ബസ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ട ബന്ധുവും രണ്ടു പേരും ചേര്‍ന്ന് സെക്കന്തരാബാദിലേക്ക് കൊണ്ടുപോയി അവിടെ ഒരു വീട്ടില്‍ തടവിലാക്കി പീഡിപ്പിച്ചുവെന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.






