Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വാഹന ഇറക്കുമതി 20 ശതമാനം കുറഞ്ഞു

റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ 20.5 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണക്ക്. 2018 ൽ 4,40,922 വാഹനങ്ങളാണ് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തത്. 2017 ൽ ഇത് 5,54,581 ആയിരുന്നു. പതിനാലു വർഷത്തിനിടെ വാഹന ഇറക്കുമതി ഇത്രയും കുറയുന്നത് ആദ്യമാണ്.  കഴിഞ്ഞ കൊല്ലം 3,560 കോടി റിയാലിന്റെ വാഹനങ്ങളാണ് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. 2017 ൽ ഇത് 4,363 കോടി റിയാലായിരുന്നു. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ മൂല്യത്തിൽ 18.4 ശതമാനത്തിന്റെ കുറവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തി. 


സൗദിയിലേക്കുള്ള വാഹന ഇറക്കുമതിയുടെ 87.8 ശതമാനവും കാറുകളും ജീപ്പുകളുമാണ്. 10.1 ശതമാനവുമായി രണ്ടാം സ്ഥാനത്ത് ലോറികളും 1.9 ശതമാനവുമായി മൂന്നാം സ്ഥാനത്ത് ബസുകളും വാനുകളും ആണ്. ആകെ വാഹന ഇറക്കുമതിയിൽ 0.2 ശതമാനം പ്രത്യേക ഉപയോഗത്തിനുള്ള വാഹനങ്ങളാണ്. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ 1,13,659 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിൽ 88,501 എണ്ണവും കാറുകളും ജീപ്പുകളുമാണ്. കാറുകളുടെയും ജീപ്പുകളുടെയും ഇറക്കുമതിയിൽ 18.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 3,87,221 കാറുകളും ജീപ്പുകളുമാണ് ഇറക്കുമതി ചെയ്തത്. 2017 ൽ 4,75,722 കാറുകളും ജീപ്പുകളും ഇറക്കുമതി ചെയ്തിരുന്നു. ലോറി ഇറക്കുമതിയിൽ 33.9 ശതമാനം കുറവുണ്ടായി. 2018 ൽ ഇറക്കുമതി ചെയ്ത ലോറികളിൽ 22,783 എണ്ണത്തിന്റെ കുറവുണ്ടായി. 


44,463 ലോറികളാണ് കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്തത്. 2017 ൽ ഇത് 67,247 ആയിരുന്നു. ബസ്, വാൻ ഇറക്കുമതിയിൽ 22.2 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആകെ 8,169 ബസുകളും വാനുകളും ഇറക്കുമതി ചെയ്തു. 2017 ൽ 10,502 ബസുകളും വാനുകളും ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്ത ബസുകളിലും വാനുകളിലും 2,333 എണ്ണത്തിന്റെ കുറവുണ്ടായി. പ്രത്യേക ഉപയോഗത്തിനുള്ള വാഹനങ്ങളുടെ ഇറക്കുമതിയിൽ 3.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഇത്തരം വാഹനങ്ങളുടെ ഇറക്കുമതിയിൽ 42 എണ്ണത്തിന്റെ കുറവാണുണ്ടായത്. പ്രത്യേക ഉപയോഗത്തിനുള്ള 1,068 വാഹനങ്ങൾ കഴിഞ്ഞ കൊല്ലം ഇറക്കുമതി ചെയ്തു. 2017 ൽ ഇത് 1,110 ആയിരുന്നു. തുടർച്ചയായി മൂന്നാം വർഷമാണ് വാഹന ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തുന്നത്. 
2016 ൽ വാഹന ഇറക്കുമതിയിൽ 26.8 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ആ വർഷം 7,84,726 വാഹനങ്ങളാണ് ഇറക്കുമതി ചെയ്തത്. 2017 ൽ വാഹന ഇറക്കുമതിയിൽ 29.3 ശതമാനം കുറവുണ്ടായി. ആ കൊല്ലം വിദേശങ്ങളിൽ നിന്ന് 5,54,581 വാഹനങ്ങൾ ഇറക്കുമതി ചെയ്തു. 


2005 മുതൽ 2018 വരെയുള്ള കാലത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഇറക്കുമതി ചെയ്തത് 2015 ലാണ്. ആ കൊല്ലം 10,73,000 വാഹനങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. രണ്ടാം സ്ഥാനത്തുള്ള 2013 ൽ 10,06,000 വാഹനങ്ങളും മൂന്നാം സ്ഥാനത്തുള്ള 2012 ൽ 9,81,890 വാഹനങ്ങളും 2011 ൽ 7,37,197 വാഹനങ്ങളും ഇറക്കുമതി ചെയ്തു. 2008 ൽ 7,35,957 ഉം 2010 ൽ 7,02,283 ഉം 2009 ൽ 6,30,693 ഉം 2007 ൽ 6,16,589 ഉം 2005 ൽ 5,75,123 ഉം 2006 ൽ 5,55,961 ഉം  2014 ൽ 9,73,803 വാഹനങ്ങളും 2016 ൽ 7,84,726 വാഹനങ്ങളും 2017 ൽ 5,54,581 ഉം 2018 ൽ 4,40,922 ഉം വാഹനങ്ങൾ ഇറക്കുമതി ചെയ്തു. 

 

Latest News