നിരക്ഷരനായ രജനീകാന്ത് രാഷ്ട്രീയത്തില്‍ വരരുതെന്ന് സുബ്രഹ്മണ്യം സ്വാമി

ചെന്നൈ- തമിഴ് സൂപ്പര്‍ താരം രജനീകാന്ത് നിരക്ഷരനാണെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും ബി.ജെ.പി നേതാവ് സുബ്രഹ്്മണ്യം സ്വാമി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് രജനീകാന്ത് കൂടുതല്‍ സൂചനകള്‍ നല്‍കിയിരിക്കെയാണ് സ്വാമിയുടെ പുതിയ വിവാദം.
ഡിസംബറോടെ രജനീകാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും എന്‍.ഡി.എയുടെ സഖ്യകക്ഷിയാകുമെന്നും ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഉടന്‍തന്നെ അന്തിമ രൂപമാകുമെന്നും രജനീകാന്തും വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
രജനീകാന്ത് സാമ്പത്തിക തട്ടിപ്പുകാരനാണെന്നായിരുന്നു വ്യാഴാഴ്ച സ്വാമിയുടെ ആരോപണം. നിരക്ഷരതയുമായി ബന്ധപ്പെടുത്തിയ വിവാദം ഇന്നാണ് ആരംഭിച്ചത്. സാമ്പത്തിക തിരിമറികളെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമാണെന്നും അത് രജനീകാന്തിന്റെ രാഷ്ട്രീയ മോഹങ്ങള്‍ ഇല്ലാതാക്കുമെന്നും സ്വാമി പറഞ്ഞു. രാഷ്ട്രീയ പ്രവേശം വെറും മാധ്യമ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് ചിത്രമായ കാലയില്‍ അഭിനയിച്ചു വരികയാണ് രജനീകാന്ത് ഇപ്പോള്‍.

Latest News