ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് അമിത് ഷാ; എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ വേണം

ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ഏറ്റവും മികച്ച വിജയമായി കണക്കാക്കാനാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. 303 സീറ്റുകള്‍ നേടി അധികാരം നിലനിറുത്തിയെങ്കിലും ബി.ജെ.പി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് അദ്ദേഹംപറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തണം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തലം വരെ എല്ലായിടത്തും ബി.ജെ.പി അംഗങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ മാത്രമേ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ണമാകൂ.
പാര്‍ട്ടി അംഗത്വ കാമ്പയിന് തുടക്കം കുറിച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് അറിയിച്ചു. ബി.ജെ.പിക്ക് ഇപ്പോള്‍ പതിനൊന്നു കോടി അംഗങ്ങളാണുള്ളത്. അംഗത്വത്തില്‍ 20 ശതമാനം വര്‍ധനവാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

 

Latest News