Sorry, you need to enable JavaScript to visit this website.

ദുബായില്‍ സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നു 

ദുബായ്- ദുബായില്‍ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നുവെന്ന് കാണിച്ച് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കി. 201819 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ദുബായ് ഭരണകൂടം അനുവദിച്ചിരുന്നില്ല. ഇതിന്റെ സമയപരിധി അവസാനിക്കുന്നതോടെയാണ് പുതിയ വര്‍ഷത്തെ ഫീസ് വര്‍ധിപ്പിക്കാന്‍ സ്‌കൂളുകാര്‍ തീരുമാനിച്ചത്. ദുബായ് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിശോധനകള്‍ പ്രകാരം 150 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.
സ്‌കൂളില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ ഔദ്യോഗികമായി നിര്‍ണ്ണയിച്ച എജ്യുക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്‌സ് അടിസ്ഥാനപ്പെടുത്തിയാണ്. നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിശോധനയില്‍ നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തിയ 141 സ്‌കൂളുകള്‍ക്ക് 2.07 ശതമാനം ട്യുഷന്‍ ഫീസില്‍ വര്‍ധനവ് വരുത്താനാകും.നിലവാരം മെച്ചപ്പെടുത്തിയ ഒന്‍പത് സ്‌കൂളുകള്‍ക്ക് 4.14 ശതമാനം ഫീസ് കൂട്ടാനാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest News