Sorry, you need to enable JavaScript to visit this website.

ഒമാൻ കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

റിയാദ്- ഒമാൻ കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു. കപ്പലിലെ ജീവനക്കാരെ സാഹസികമായി രക്ഷിച്ചു. അട്ടിമറിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രധാനപ്പെട്ട ജലപാതയായ ഹോർമുസിന് സമീപമാണ് അപകടമുണ്ടായത്. ഒരു മാസം മുമ്പ് സൗദിയുടേതടക്കമുള്ള ടാങ്കറുകൾക്ക് നേരെ സമാനമായ അക്രമണമുണ്ടായിരുന്നു. സംഭവത്തെ പറ്റി ബ്രിട്ടൻ അന്വേഷണം തുടങ്ങി. മധ്യേഷ്യയിൽനിന്നുള്ള ചരക്കുകൾ നീക്കം ചെയ്യുന്ന പ്രധാന ജലപാതയാണിത്. ഹോർമുസിലേക്കുള്ള നേരിട്ടുള്ള വഴിയാണ്. മാർഷൽ ഐലന്റ്, പനാമ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് കൂട്ടിയിടിച്ചത്. ഒരു കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കൻ നാവികസേനയുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷിച്ചത്. നേരത്തെ ഇറാന്റെ നേതൃത്വത്തിൽ കപ്പലുകളെ അക്രമിച്ചിരുന്നു. സമാനമായ അക്രമമാണ് നടന്നത് എന്നാണ് വിവരം. 
 

Latest News