Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ ഹിറ്റ് 

മമ്മൂട്ടി നായകനാവുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്. മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്ററുകൾക്ക് ലൈക്ക് ഒരു ലക്ഷം കവിഞ്ഞു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷെയർ ചെയ്ത പോസ്റ്റർ കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ പത്രങ്ങളിലും എത്തി. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പോസ്റ്റർ ആഘോഷമാവുന്നത്. 
ഫസ്റ്റ് ലുക്ക് പ്രസിദ്ധീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ കാൽ ലക്ഷത്തിലേറെ ലൈക്കുകൾ കിട്ടിയിരുന്നു. 
മമ്മൂട്ടിക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഉണ്ണി മുകുന്ദൻ, ബാല താരം അച്യുത് എന്നിവരുടെ ആക്ഷൻ രംഗമാണ്  ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചരിത്രത്തിൽ രേഖപ്പെടുത്തിയ അവസാന മാമാങ്കത്തിലെ ചാവേറുകളായാണ് മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും അച്യുതും എത്തുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിയായ അച്യുത് കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. ആറു വർഷത്തിലേറെയായി കളരി പഠിക്കുന്നുണ്ട്. 


കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന മാമാങ്കം ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും. കണ്ണൂർ, അതിരപ്പിള്ളി, വാഗമൺ, ഒറ്റപ്പാലം വരിക്കാശ്ശേരി മന, കളമശ്ശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞ മാമാങ്കത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് കൊച്ചി നെട്ടൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്‌സ് രംഗങ്ങളിലെ പോരാട്ടമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. കോടികൾ മുടക്കി വമ്പൻ സെറ്റാണ് ക്ലൈമാക്‌സ് ചിത്രീകരണത്തിനുവേണ്ടി ഒരുക്കിയത്. 
എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ അവലംബിത തിരക്കഥയും സംഭാഷണവും ശങ്കർ രാമകൃഷ്ണന്റേതാണ്. അനു സിതാര, പ്രാചി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ള. സംഗീതം എം. ജയചന്ദ്രൻ. എഡിറ്റിംഗ് രാജ മുഹമ്മദ്. ശ്യാം കൗശലാണ് സംഘട്ടന സംവിധാനം. പശ്ചാത്തല സംഗീതം സഞ്ചിത് അങ്കിത് ബെൽഹാര ടീം. 

 

Latest News