
നവീകരിച്ച കല്ലായിപ്പുഴ കനോലി കനാൽ മുനമ്പ് കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു കല്ലായി സ്റ്റാർ ടൈൽ ഫാക്ടറി പരിസരത്തു നിന്നും അസിയ മുൻഷിദ് എന്ന ചെറു തോണിയിൽ കയറി വീക്ഷിക്കുന്നു.

കനോലി കനാൽ വഴി ചെറുകിട ബോട്ട് സർവീസ് നടത്താവുന്ന തരത്തിൽ ഡ്രഡ്ജ് ചെയ്തു ആഴം കൂട്ടുമെന്നും വീണ്ടും ഒരിക്കൽ കൂടി സ്ഥലം സന്ദർശിക്കുമെന്നും കലക്ടർ അറിയിച്ചു.

കല്ലായിപ്പുഴയിലും കനോലി കനാലിലും ജലഗതാഗതം തുടങ്ങുന്നത് കോഴിക്കോടിന്റെ വിനോദ സഞ്ചാര രംഗത്തിന് പുത്തനുണർവ് പകരുമെന്നതിൽ സംശയമില്ല.






