തിരക്കൊഴിവാക്കാന്‍ അബുദാബി വിമാനത്താവളത്തില്‍ സംവിധാനം

അബുദാബി- വരാന്‍ പോകുന്ന അവധിക്കാല തിരക്ക് മുന്‍കൂട്ടി കണ്ട് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അബുദാബി രാജ്യാന്തര വിമാനത്താവള അധികൃതര്‍. എയര്‍പോര്‍ട്ട്, ഗതാഗത വിഭാഗം, ഇത്തിഹാദ് എയര്‍വെയ്‌സ്, കസ്റ്റംസ്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, അബുദാബി പോലീസ് വകുപ്പുകള്‍ സംയുക്തമായാണ് സേവനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. യാത്രാ നടപടികളുടെ സമയം ഗണ്യമായി കുറക്കുന്ന വിധത്തിലാണ് പദ്ധതി. കസ്റ്റംസ്, ബാഗേജ്, എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള സ്മാര്‍ട്ട് ഗേറ്റ് അടക്കമുള്ള സേവനങ്ങളാണു നൂതന സംവിധാനത്തോടെ പരിഷ്‌കരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരെ കൗണ്ടറുകളിലും മറ്റ് സ്ഥലങ്ങളിലും നിയമിക്കാനും തീരുമാനിച്ചു.

 

Latest News