ഗുവാഹത്തി- സാംസ്കാരിക പരിപാടിയില്‍ നര്‍ത്തകിമാരോട് തുണിയുരിയാന്‍ ആവശ്യപ്പെട്ടതിന് അഞ്ഞൂറോളം പേര്‍ക്കെതിരെ കേസ്. അസമില്‍ കാംരൂപ് ജില്ലയിലാണ് സംഭവം. നഗ്ന നൃത്തമുണ്ടാകുമെന്ന് പറഞ്ഞ് ടിക്കറ്റ് വില്പന നടത്തിയ സംഘാടകര്‍ ഒളിവിലാണ്.
നര്കത്തകിമാര് വേദിയില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ജനക്കൂട്ടം അവരുടെ വാഹനങ്ങള്‍ എറിഞ്ഞു തകര്‍ത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശാരൂഖ് ഖാന്, സുബഹാന്‍ ഖാന് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. സംഘാടകര്‍ക്കെതിരെ കള്‍ച്ചറല്‍ ട്രൂപ്പ് പോലീസില്‍ പരാതി നല്കി.
കാണികള്‍ നര്‍ത്തകിമാരെ തടഞ്ഞുവെച്ച് തുണിയുരിഞ്ഞ് നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറില്നിന്നുവരുന്ന നര്‍ത്തകിമാര്‍ നഗ്നനൃത്തം അവതരിപ്പിക്കുമെന്ന് പറഞ്ഞ് വന്‍ തുക ഈടാക്കിയാണ് സാംഘടകര് ടിക്കറ്റുകള്‍ വിറ്റിരുന്നത്.