മനാമ- രാജ്യത്ത് രണ്ടാമതൊരു വിമാനത്താവളംകൂടി പണിയാന്‍ ബഹ്‌റൈന്‍ ആലോചിക്കുന്നു. അടുത്ത 15 വര്‍ഷത്തിനിടയില്‍ നടപ്പാക്കാനുള്ള പദ്ധതിയെന്ന് നിലയിലാണ് ആലോചന. 2034 ആകുമ്പോഴേക്കും പുതിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് സൂചന. ബഹ്‌റൈന്റെ വികസനവുമായി ബന്ധപ്പെട്ട വിഷ് ലിസ്റ്റിലാണ് എയര്‍പോര്‍ട്ട് സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി കമാല്‍ അഹമ്മദ് പറഞ്ഞു. 2030 ആകുമ്പോഴേക്കും പണി ആരംഭിക്കാനാണ് ആഗ്രഹം. എന്നാല്‍ വിശദമായ ആലോചനകള്‍ക്ക് ശേഷമേ അന്തിമ തീരുമാനമാകൂ എന്നും അദ്ദേഹം പറഞ്ഞു.