ഓണ്‍ലൈന്‍ വഴി തെണ്ടല്‍, യൂറോപ്യന്‍ വനിത സമാഹരിച്ചത് 50,000 ഡോളര്‍

ദുബായ്- സോഷ്യല്‍ മീഡിയ ഭിക്ഷാടനത്തിന് മാധ്യമമാക്കിയ സ്ത്രീ അറസ്റ്റില്‍. കുട്ടികളുടെ പടം പോസ്റ്റ് ചെയ്ത് പണം ആവശ്യപ്പെട്ട വീട്ടമ്മയാണ് പിടിയിലായത്. ഇവര്‍ ഓണ്‍ലൈന്‍ വഴി 50000 ഡോളര്‍ സമാഹരിച്ചിരുന്നു.
യൂറോപ്യന്‍ രാജ്യക്കാരിയാണ് സ്ത്രീ. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ചായിരുന്നു യാചന. കുട്ടികളെ വളര്‍ത്താനെന്ന് പറഞ്ഞായിരുന്നു പണം ചോദിച്ചത്. കുട്ടികളുടെ പടങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
സ്ത്രീയുടെ രാജ്യമോ വയസ്സോ ദുബായ് പോലീസ് വെളിപ്പെടുത്തിയില്ല.
വിവാഹമോചിതയാണെന്നും കുട്ടികളെ വളര്‍ത്താന്‍ മാര്‍ഗമില്ലെന്നും പറഞ്ഞായിരുന്നു യാചന. എന്നാല്‍ കുട്ടികള്‍ തന്നോടൊപ്പമാണ് കഴിയുന്നതെന്ന് മുന്‍ ഭര്‍ത്താവ് അറിയിച്ചു. യാചനയെക്കുറിച്ച് ഇ-ക്രൈം പ്ലാറ്റ്‌ഫോം വഴി സൂചന നല്‍കിയതും ഇയാളാണ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

 

Latest News