തരൂരിനെ കേസില്‍ കുടുക്കിയ തേള്‍ ദേവിയുടെ പ്രതീകം

തിരുവനന്തപുരം- കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിനെ കേസില്‍ കുടുക്കിയ തേള്‍ ഹിന്ദു ദേവതയായ ചാമുണ്ഡയുടെ പ്രതീകമാണെന്ന് എഴുത്തുകാരനും കോളമിസ്റ്റുമായ ദേവ്ദത്ത് പട്‌നായിക്ക്.
വയറില്‍ തേള്‍ കൊത്തിവെച്ച ചാമുണ്ഡ വിഗ്രഹത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ശശി തരൂര്‍ ഈ പോസ്റ്റിനെ ലൈക്ക് ചെയ്തിട്ടുണ്ട്.

http://malayalamnewsdaily.com/sites/default/files/2019/06/09/cahmunda.jpg
ശിവലിംഗത്തിനു മുകളില്‍ കയറിയ തേളാണ് മോഡിയെന്നും അതു കൊണ്ട് ചെരിപ്പ്  കൊണ്ട് അടിക്കാന്‍ പറ്റില്ലെന്നും ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞതായി തരൂര്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തിനെതിരെ കോടതിയെ സമീപിക്കാന്‍ കാരണം. ശിവലിംഗത്തെ അപമാനിച്ചുവെന്ന കേസില്‍ തരൂരിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.

ആളുകള്‍ വ്യത്യസ്ത കോണുകളിലൂടെ കാണുന്നുവെന്നും തേള്‍ ശിവലിംഗത്തില്‍ ഇരിക്കുന്നതുവെന്നത് ദേവി ദേവന്റെ മേല്‍ ഇരിക്കുന്നുവെന്ന് കരുതിയാല്‍ മതിയെന്നും ദേവ്ദത്ത് പട്‌നായിക്ക് പറയുന്നു.

 

Latest News