സൗദിയില്‍ ആറു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു മരണം

ബീശ- സൗദി അറേബ്യയിലെ ബീശ- ഖമീസ് മുശൈത്ത് റോഡില്‍ ആറു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബീശക്ക് തെക്ക് അല്‍ജസീറയിലെ വളവില്‍  പുലര്‍ച്ചെയാണ് അപകടം.
സമഖില്‍ നിന്നും വാദി ബിന്‍ ഹശ്ബലില്‍ നിന്നുമുള്ള സിവില്‍ ഡിഫന്‍സ് യൂനിറ്റുകളും സമഖില്‍ നിന്നും ഖൈബര്‍ അല്‍ജുനൂബില്‍ നിന്നുമുള്ള റെഡ് ക്രസന്റ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

 

 

Latest News