മരുഭൂമിയില്‍ കുടുങ്ങിയ യു.എ.ഇ പൗരനെ രക്ഷപ്പെടുത്തി

അറാര്‍- കാറില്‍ ഇന്ധനം തീര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിയ യു.എ.ഇ പൗരനെ ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ അല്‍ഉവൈഖില സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി.
ഇന്ധനം തീര്‍ന്നതിനാല്‍ അല്‍ഉവൈഖിലക്ക് വടക്കുകിഴക്ക് മരുഭൂമിയില്‍ കുടുങ്ങിയതായി യു.എ.ഇ പൗരന്‍ 994 എന്ന നമ്പറില്‍ അതിര്‍ത്തി സുരക്ഷാ സേന കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് അറിയിക്കുകയും സഹായം തേടുകയുമായിരുന്നെന്ന് ഉത്തര അതിര്‍ത്തി പ്രവിശ്യ അതിര്‍ത്തി സുരക്ഷാ സേന കമാണ്ടന്റ് വക്താവ് കേണല്‍ ഫഹദ് അല്‍ശഅ്‌ലാന്‍ പറഞ്ഞു.
ഉടന്‍ തന്നെ യു.എ.ഇ പൗരനെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നെന്ന് കേണല്‍ ഫഹദ് അല്‍ ശഅ്‌ലാന്‍ പറഞ്ഞു.

 

Latest News