ദുബായ്- തങ്ങളുടെ നയങ്ങള്‍ തുറന്ന മനസ്സോടെ പുനപ്പരിശോധിക്കാന്‍ രണ്ട് വര്‍ഷത്തെ പ്രതിസന്ധി ഖത്തറിനെ പ്രേരിപ്പിക്കണമെന്ന് യു.എ.ഇ. പ്രശ്‌നം പരിഹരിക്കാനും ഉപരോധം അവസാനിപ്പിച്ച് ഖത്തറിനെ വീണ്ടും ഗള്‍ഫ്, അറബ് കൂട്ടായ്മയിലേക്ക് ആനയിക്കാനും പുതിയ സമീപനം സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം തയാറാകണമെന്നു യു.എ.ഇ വിദേശമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.
ദോഹയുടെ തെറ്റായ നയങ്ങളാണ് നാലു രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കാരണമായതെന്ന് ഗര്‍ഗാശ് ട്വീറ്റ് ചെയ്തു. അറബ് ബഹിഷ്‌കരണം മൂലം ഖത്തറിന് മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കാനാകുന്നില്ലെന്ന് ഗര്‍ഗാശ് ചൂണ്ടിക്കാട്ടി.






