പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ദുബായ്- നാട്ടില്‍ ഉന്നതപഠനമാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്‌കോളര്‍ഷിപ് പ്രോഗ്രാം ഫോര്‍ ഡയസ്‌പോറ ചില്‍ഡ്രന്‍ (എസ്.പി.ഡി.സി) എന്ന സ്‌കീം വഴിയാണ് 2019-2020 അക്കാദമിക വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
യു.എ.ഇ അടക്കം 66 രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യന്‍ എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സര്‍വകലാശാലകളിലെ പഠനചെലവിന്റെ 75 ശതമാനവും സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയാണിത്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 4000 ഡോളര്‍ വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. spdcindia.gov.in  എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

 

Latest News