അബുദാബിയിലേക്ക് ഇന്‍ഡിഗോ രണ്ട് സര്‍വീസ് കൂടി തുടങ്ങി

മുംബൈ- ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയിലേക്ക് നേരിട്ടുള്ള രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിച്ചു. ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നുമാണ് പുതിയ സര്‍വീസ്.
അബുദാബിയില്‍നിന്ന് രാവിലെ 9.20 നു പുറപ്പെടുന്ന വിമാനം ഉച്ചക്ക് ശേഷം 2.40 ന് ദല്‍ഹിയിലെത്തും. ദല്‍ഹിയില്‍നിന്ന് 6.35 ന് മടങ്ങുന്ന വിമാനം 11.30-ന് അബുദാബിയിലെത്തും.

അബുദാബിയില്‍നിന്ന് രാത്രി 11.30 ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ നാലരക്ക് മുംബൈയിലും തരിച്ചുള്ള വിമാനം വൈകിട്ട് 6.20 ന് പുറപ്പെട്ട് രാവിലെ 8.05 ന് യു.എ.ഇ തലസ്ഥാനത്തുമെത്തും.
ഇന്‍ഡിഗോക്ക് നേരത്തെ തന്നെ കൊച്ചിയിലേക്കും കരിപ്പൂരിലേക്കും സര്‍വീസുണ്ട്.

 

Latest News