രാജവിവാഹങ്ങളുടെ ആഘോഷപ്പൊലിമയില്‍ യു.എ.ഇ

ദുബായ്- രാജകുമാരന്മാരുടെ വിവാഹം ആഘോഷിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹം നടക്കുന്ന ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലേക്കാണ് ലോകത്തിന്റെ കണ്ണുകള്‍.
ഇന്ന് ഉച്ചതിരിഞ്ഞാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. നാലു മണിക്ക് വിവാഹ സല്‍ക്കാരം തുടങ്ങി.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരന്മാരായ ശൈഖ് മക്തൂം, ശൈഖ് അഹമ്മദ് എന്നിവരാണ് വിവാഹിതരായത്. മെയ് 15 ന് ഇവരുടെ നികാഹ് കഴിഞ്ഞിരുന്നു. ആഘോഷം തുടരുകയാണ്.

 

Latest News