മസ്‌കത്ത്- ഒമാനിലെ സലാലയില്‍ ഈദ് അവധി ആഘോഷിക്കാന്‍ പോയവരുടെ ജീപ്പ് മറിഞ്ഞ് ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദ് മരിച്ചു. സുഹൃത്തായ ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. ഏഴു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
നൗഷാദിന്റെ ഭാര്യയും കുഞ്ഞും സലാലയില്‍ ഉണ്ട്. കാബൂസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സലാല കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.
മുക്‌സൈയില്‍ ബീച്ചിന് മുകള്‍വശം മലയിറങ്ങി വരുമ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമെന്ന് കരുതുന്നു.