ഇന്ത്യയില്‍ ശുദ്ധ വായുവില്ലെന്ന് ട്രംപ്; ചില നഗരങ്ങളില്‍ ശസിക്കാന്‍ പോലുമാകില്ല

ലണ്ടന്‍-ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ ശുദ്ധജലമോ ഇല്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളില്‍ വളരെ കൂടിയ തോതിലാണ് മലിനീകരണം. ചില നഗരങ്ങളില്‍ പോയാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല. അവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമില്ല- ട്രംപ് പറഞ്ഞു.
ലണ്ടനില്‍  ചാള്‍സ് രാജകുമാരനുമായി നടത്തിയ സംഭാഷണത്തിലാണ്  ട്രംപിന്റെ രൂക്ഷ വിമര്‍ശം. അതേസമയം, യു.എസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നു ട്രംപ് വാദിക്കുകയും ചെയ്തു.
ചാള്‍സ് രാജകുമാരനുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് ഐ.ടി.വിയുടെ ഗുഡ് മോണിംഗ് പരിപാടിയല്‍ ട്രംപ് വിശദീകരിച്ചു. ആഗോള താപനത്തിന്റെ അപകടത്തെ കുറിച്ച് ഒന്നര മണിക്കൂറോളം ചാള്‍സ് രാജകുമാരന്‍ ട്രംപിനോട് സംസാരിച്ചു. 15 മിനിറ്റ് നിശ്ചയിച്ച 90 മിനിറ്റോളം നീളുകയായിരുന്നു. എന്നാല്‍ സംഭാഷണത്തില്‍ അമേരിക്ക ശുദ്ധമാണെന്ന് വാദിക്കാനും മറ്റു രാജ്യങ്ങളെ കുറ്റപ്പെടുത്താനുമാണ് പ്രസിഡന്റ് ട്രംപ് ശ്രമിച്ചത്.
അമേരിക്കയിലാണ് ഏറ്റവും ശുദ്ധമായ കാലാവസ്ഥയെന്ന് എല്ലാ കണക്കുകകളും തെളിയിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു.

 

Latest News